| Tuesday, 16th March 2010, 11:28 am

ഇന്റന്റെനെറ്റ് ഫോണ്‍ യു എ ഇയില്‍ നിയമവിധേയമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദബി: യു എ ഇ ടെലികോം റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) നയത്തില്‍ ഭേദഗതി വരുത്തിയതോടെ യു എ ഇയില്‍ ഇന്റര്‍നെറ്റ് ഫോണ്‍ നിയമവിധേമായി. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വി ഒ ഐ പി) സംവിധാനം വഴി ഇനി ഇന്റര്‍നെറ്റിലൂടെ നിയമവിധേയമായി ഫോണ്‍ സംഭാഷണം നടത്താം. പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാകുന്നതാണ് യു എ ഇ സര്‍ക്കാറിന്റെ പുതിയ തീരുമാനം. സാധാരണക്കാര്‍ക്ക് മുതല്‍ മുതല്‍ കമ്പനികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.

ഇന്റര്‍നെറ്റ് ഫോണിങിനായി പ്രത്യേക ലൈസന്‍സ് നേടേണ്ടതുണ്ട്. രണ്ടു കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിലവിലുള്ള ടെലിഫോണ്‍ സംവിധാനമോ വിവിധോദ്ദേശ്യ സേവനമോ ഉപയോക്താവിനു തിരഞ്ഞെടുക്കാം. വാര്‍ത്താവിനിമയ മേഖലയിലെ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോക്താവിനെ സഹായിക്കാന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ടിആര്‍എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഗെയത് വ്യക്തമാക്കി. ലൈസന്‍സുള്ളവരുമായി നിയമപരമായി സഹകരിക്കുന്നതിനു തടസമില്ല. രാജ്യാന്തര ആശയവിനിമയങ്ങള്‍ തടത്തേണ്ട കമ്പനികള്‍ക്കും ലൈസന്‍സ് ഉടമകളുടെ സഹായം തേടാം.

Latest Stories

We use cookies to give you the best possible experience. Learn more