| Sunday, 7th July 2019, 10:41 pm

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യയ്‌ക്കെതിരെ താജിക്കിസ്ഥാന് അട്ടിമറി ജയം

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ്: രണ്ടാം പകുതിയിലെ അത്ഭുത മുന്നേറ്റത്തിലൂടെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യയ്‌ക്കെതിരെ താജിക്കിസ്ഥാന് ജയം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ലീഡ് ചെയ്ത ഇന്ത്യ രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് വഴങ്ങിയത്.

ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത് ഛേത്രിയാണ്. നാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയും 41ാം മിനുട്ടിലുമാണ് ഛേത്രി ഗോളുകള്‍ നേടിയത്.

56ാം മിനുട്ടിലാണ് താജിക്കിസ്ഥാന്റെ ആദ്യ ഗോള്‍ പിറന്നത്. പിന്നീട് 58ാം മിനുട്ടിലും 71, 75 മിനുട്ടുകളിലുമാണ് താജിക്കിസ്ഥാന്‍ ഇന്ത്യന്‍ വല കുലുക്കിയത്. ഇന്ത്യന്‍ പ്രതിരോധ നിരയിലെ പാളിച്ചയാണ് ഗോളുകള്‍ വീഴാന്‍ കാരണമായത്. മത്സരത്തില്‍ അനസും ജിങ്കനും കളിച്ചിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more