| Tuesday, 2nd June 2020, 1:32 pm

ടിക്കറ്റ് വര്‍ധനയില്ല, കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ യാത്ര നാളെ മുതല്‍; സംസ്ഥാനം കടക്കുന്നത് പിന്നീട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാതെയാണ് സര്‍വ്വീസെന്നും മന്ത്രി പറഞ്ഞു.

ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ് ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നാളെ മുതല്‍ അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കും.

അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രാവിലെ അഞ്ച് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ബസ് സര്‍വീസ് നടത്തുക. ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കണം. ബസുകളുടെ വാതിലിന്റെ അടുത്ത് സാനിറ്റൈസര്‍ കരുതണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിന്നും ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more