| Saturday, 27th April 2013, 3:48 pm

ഇന്റലിന്റെ ആന്‍്‌ഡ്രോയിഡ് നോട്ട് ബുക്ക് വില 10,880 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്റലിന്റെ ആന്‍ഡ്രോയിഡ് നോട്ട് ബുക്ക് ഉടന്‍ വിപണിയിലെത്തും. 10,880 രൂപയാണ് പുതിയ നോട്ട് ബുക്കിന്റെ വില എന്നാണ് അറിയുന്നത്.[]

ഇന്റലിന്റെ സി.ഇ.ഒ പോള്‍ ഒട്ടെല്ലിനിയാണ് പുതിയ നോട്ട്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നോട്ട്ബുക്ക് കാഴ്ച്ചയില്‍ എങ്ങനെയിരിക്കുമെന്നതിനെ കുറിച്ച് യാതൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

പുതിയ ഡിവൈസ് എത്രയും വേഗം പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ ബജറ്റില്‍ നോട്ട് ബുക്ക് അവതരിപ്പിച്ച് വിപണി കീഴടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Latest Stories

We use cookies to give you the best possible experience. Learn more