| Tuesday, 6th May 2014, 6:52 pm

തമ്മില്‍തല്ല് മഹിളാ ജനതയിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]

[share] കോഴിക്കോട്: എസ്.ജെ.ഡി (സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക്) കോഴിക്കോട് ജില്ലാ ഘടകത്തില്‍ തമ്മില്‍തല്ലും കരണത്തടിയും. എസ്.ജെ.ഡിയുവിന്റെ വനിതാ വിഭാഗമായ മഹിളാ ജനതയുടെ ജില്ലാ സാരഥികള്‍ തമ്മിലാണ് കൈയ്യാങ്കളി അരങ്ങേറിയത്.

പാര്‍ട്ടിയുടെ ജില്ലാ യോഗത്തില്‍ ഒരു വനിതാ നേതാവിന് ജില്ലാ സഹകരണ ബാങ്കിലെ ഉന്നതനുമായി ലൈംഗിക ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണം ഉന്നയിച്ച മുതിര്‍ന്ന വനിതാ നേതാവിനാണ് കരണത്ത് അടി ലഭിച്ചത്.

ലൈംഗിക ആരോപണമുന്നയിച്ചതിനുള്ള പ്രതികാരം തീര്‍ക്കുവാന്‍ ഇവരെ യോഗത്തിനെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തി കരണത്തടിക്കുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നു എന്നാണ് ആരോപണം.

എസ്.ജെ.ഡി ജില്ലാ നേതാവ് അംഗത്തില്‍ അജയ് കുമാറിന്റെ മുന്നില്‍ വെച്ചായിരുന്നുവത്രെ ഈ ആക്രമണം.

Latest Stories

We use cookies to give you the best possible experience. Learn more