| Tuesday, 2nd April 2013, 3:14 pm

യാമിനിയുടെ പരിക്കേറ്റ ചിത്രങ്ങളും പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജിവച്ച മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് തെളിവായി ഭാര്യ യാമിനി തങ്കച്ചി പരാതിക്കൊപ്പം സമര്‍പ്പിച്ച പരിക്കുകളുടെ ചിത്രങ്ങള്‍ പുറത്ത്.  []

കൈയ്ക്കും കഴുത്തിനും നെറ്റിയിലും കാലിലുമേറ്റ പരിക്കുകളുടെ ഫോട്ടോകളാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതിനു പിന്നാലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും പുറത്തുവന്നു.

ഗാര്‍ഹിക പീഡനത്തിന് ഗണേഷിനെതിരെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിക്കൊപ്പം വച്ച ഫോട്ടോകളാണ് പുറത്തായത്. ഫെബ്രുവരി 22ന് ഗണേഷ് തന്നെ മര്‍ദിച്ചതിന്റെ പാടുകളാണിതെന്ന് യാമിനി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യാമിനിയില്‍ നിന്നും തനിക്ക് മര്‍ദ്ദനമേറ്റെന്നും വ്യക്തമാക്കി വിവാഹമോചനം തേടിക്കൊണ്ട് ഗണേഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം വച്ച ഫോട്ടോകളും പുറത്തായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബ പ്രശ്‌നം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതും, ഗണേഷിന്റെ രാജിയില്‍ കലാശിച്ചതും.

ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ല. പിന്നീട് മാര്‍ച്ച് ആറിന് പ്രത്യേക അപേക്ഷ നല്‍കിയതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

We use cookies to give you the best possible experience. Learn more