| Sunday, 11th October 2015, 12:48 pm

ദിലീപിനൊപ്പം അഭിനയിക്കണം: ഇനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനപ്രിയനായകന്‍ ദിലീപിനൊപ്പം അഭിനയിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് നടി ഇനിയ. അതിനുള്ള അവസരം അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇനിയ പറഞ്ഞു.

ഇനിയയ്‌ക്കൊപ്പം നിവിന്‍ പോളിയും ദിലീപും പങ്കെടുത്ത പ്രമോ ഇവന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭൂപടത്തില്‍ ഇല്ലാത്തവ ഒരിടം എന്ന ചിത്രത്തില്‍ നിവിനൊപ്പം അഭിനയിക്കാനായി. അമര്‍ അക്ബര്‍ ആന്റണി ചിത്രത്തില്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കും ഒപ്പവും അഭിനയിച്ചു.

എന്നാല്‍ ദിലീപിനൊപ്പം അഭിനയിക്കാനുള്ള ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അത്തരമൊരു അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ഇനിയ പറഞ്ഞു.

അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തില്‍ ചെറുതാണെങ്കിലും മികച്ച വേഷത്തിലാണ് ഇനിയ അഭിനയിച്ചത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ 3 ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും താരങ്ങള്‍ക്കൊപ്പമുള്ള അനുഭവം മികച്ചതായിരുന്നെന്നും ഇനിയ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more