| Monday, 21st March 2016, 2:01 pm

ഇന്‍ഫോക്കസ് ബിന്‍ഗോ10 : 4299 രൂപയുടെ ഉഗ്രന്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഫോക്കസ് തങ്ങളുടെ ബിന്‍ഗോ 10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. 4,299 രൂപയാണ് ഫോണിന്റെ വില. ഇന്ന് മുതല്‍ സ്‌നാപ് ഡീല്‍ വഴി ഫോണ്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. ഇതിനൊപ്പം എല്‍.ഇ.ഡി ഫഌഷും ഉണ്ട്.

4.5 ഇഞ്ച് ഡിസ്‌പ്ലേയും (480×854 )പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. 1 ജിബിയാണ് റാം. 8 ജിബി സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബിയാക്കി ഉയര്‍ത്താം.

2000 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഉള്ളത്. പിന്‍വശത്തെ ക്യാമറും 5 മെഗാപിക്‌സലാണ്. എല്‍.ഇ.ഡി ഫഌഷും ഉണ്ട്. ബ്ലാക്ക് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

3G, GPRS/ EDGE, GPS, ബ്ലൂടൂത്ത്, വൈ ഫൈ, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more