ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള മൂന്നാം ടി – 20യില്‍ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പ്ലെയിങ് ഇലവനില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കാര്യവട്ടത്ത് ഇറങ്ങുന്നത്.
ഇന്ത്യ രണ്ട് മാറ്റം വരുത്തിയപ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ശ്രീലങ്ക നടത്തിയത്. സ്‌നേഹ റാണയും അരുന്ധതി റെഡ്ഡിയുമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്. പകരക്കാരായി ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും ടീമിലെത്തി.
ലങ്കന്‍ നിരയില്‍ ഇമേശ ദുലാനി, മല്‍ഷ ഷെഹാനി, നിമിഷ മീപേജ് എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി. വിഷമി ഗുണരത്‌നെ, കാവ്യാ കാവിന്ദി, ശശിനി ഗിംഹാനി എന്നിവര്‍ പുറത്തായി.
അതേസമയം, ഈ മത്സരത്തില്‍ ജയിച്ച് പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സംഘം മൈതാനത്ത് ഇറങ്ങുന്നത്. നിലവില്‍ ഇന്ത്യ 2 – 0ന് മുന്നിലാണ്.
മറുവശത്ത് ശ്രീലങ്ക ഒരു മത്സരത്തിലെങ്കിലും ജയിച്ച് തങ്ങളുടെ സാധ്യത നിലനിര്‍ത്താനാണ് ഉന്നമിടുന്നത്.
സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍
ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, നിലാക്ഷി ഡി സില്‍വ, ഇമേശ ദുലാനി, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), മല്‍ഷ ഷെഹാനി, മാല്‍കി മദാര, ഇനോക രണവീര, നിമിഷ മീപേജ്
Content Highlight: Indw vs SLw: Indian women choose to bowl in 3rd T20I against Sri Lanka women