ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 പരമ്പരയുടെ അവസാന മത്സരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്.
സൂപ്പര്‍ താരങ്ങളായ സ്മൃതി മന്ഥാനയും ജമീമ റോഡ്രിഗസുമില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ലങ്കന്‍ പട നല്‍കിയത്. ഓപ്പണര്‍മാരായ ഫാലി വര്‍മയേയും ഗുണലന്‍ കമലിനിയേയും പുറത്താക്കിയായിരുന്നു ലങ്കന്‍ ബൗളര്‍മാര്‍ തുടങ്ങിയത്.
ഷഫാലിയെ അഞ്ച് റണ്‍സിന് പുറത്താക്കി നിമിഷ മീപ്പേജും കമലിനിയെ 12 റണ്‍സിന് പുറത്താക്കി കവിഷ ദില്‍ഹാരിയും തിളങ്ങി. പവര്‍പ്ലേ കഴിഞ്ഞ് ഏഴാം ഓവറില്‍ ഹര്‍ളീന്‍ ഡിയോളിനെ (13 റണ്‍സ്) രശ്മിക സെവ്വാണ്ടിയും പുറത്താക്കിയതോടെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ലങ്കയ്ക്ക് സാധിച്ചു.
നിലവില്‍ ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. റിച്ചാ ഘോഷും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറുമാണ് ക്രീസിലുള്ളത്.
ഷഫാലി വര്‍മ, ഗുണലന്‍ കമാലിനി, ഹര്‍ളീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ശ്രീ ചരണി
ഹസിനി പെരേര, ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, നിലാക്ഷി ഡി സില്‍വ, ഇമേശ ദുലാനി, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), രശ്മിക സെവ്വാണ്ടി, മാല്‍കി മദാര, ഇനോക രണവീര, നിമിഷ മീപേജ്