ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തില്‍ വിജയിച്ചതോടെയാണ് ഇന്ത്യ 2 – 1ന് പരമ്പര നേടിയത്. മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മൂന്നാം മത്സരത്തിലെ വിജയത്തിനും പരമ്പര നേടുന്നതിനും നിര്‍ണായകമായത് യുവതാരം ക്രാന്തി ഗൗഡിന്റെ പ്രകടനമാണ്. താരം ആറ് വിക്കറ്റുകള്‍ പിഴുതാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ ആണിയടിച്ചത്.
9.5 ഓവറുകള്‍ എറിഞ്ഞ താരം 52 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് മിന്നും പ്രകടനം നടത്തിയത്. ഗൗഡ് പന്തെറിഞ്ഞത് 9.29 എക്കോണമിയിലായിരുന്നു.
ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് ക്രാന്തി ഗൗഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ വനിത ഏകദിനത്തില്‍ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ വനിത താരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇത് തന്നെയാണ്.
(പ്രകടനം – താരം – ടീം – എതിരാളി -വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
7/22 – എല്ലിസ് പെറി – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – കാന്റര്‍ബറി – 2019
7/24 – ഷെല്ലി നിറ്റ്ഷ്‌കെ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – കിഡ്ഡര്‍മിന്‍സ്റ്റര്‍ -2005
6/52 – ക്രാന്തി ഗൗഡ് – ഇന്ത്യ -ഇംഗ്ലണ്ട് – ചെസ്റ്റര്‍-ലെ-സ്ട്രീറ്റ് – 2025
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് എടുത്തിരുന്നു. ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. താരം 84 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ ഉള്‍പ്പെടെ 102 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ പുറമെ, ജെമീമ റോഡ്രിഗസും മികച്ച പ്രകടനം നടത്തി. 45 പന്തുകള്‍ നേരിട്ട് 50 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ട് സെഞ്ച്വറിയോളം പോന്ന പ്രകടനവുമായി വിജയ പ്രതീക്ഷ നല്‍കി. താരം 105 പന്തില്‍ 11 ഫോറുകളുമായി 98 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്റെ പ്രകടനത്തില്‍ വിജയം സ്വപ്നം കണ്ട് ആതിഥേയര്‍ മുന്നേറിയെങ്കിലും ഇന്ത്യയുടെ യുവ താരം ക്രാന്തിയുടെ സിക്‌സ്ഫറിന് മുന്നില്‍ വീഴുകയായിരുന്നു.
Content Highlight: IndW vs EngW: Kranti Goud registers third best bowling figure in Englad in women ODIs