അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്ത് വന്ന ഛോട്ടാ മുംബൈ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്. ധീരം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറെ അഭിനേതാക്കള്‍ ഗ്രൂപ്പായിട്ട് വരുന്ന സിനിമകളില്‍ ഇംപ്രൊവൈസേഷന്‍ സീനുകള്‍ ഉണ്ടാകും, പ്രത്യേകിച്ച് ഒരു കോമഡി സിനിമ കൂടിയാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെയായിരിക്കും. മോഹന്‍ലാല്‍ എന്ന വലിയ നടന്‍, ഒരുപാട് സിനിമകളില്‍ ഹ്യൂമര്‍ ചെയ്തിട്ടുണ്ട്. അതുപോലെ ഛോട്ടാ മുംബൈയില്‍ എല്ലാവരും തന്നെ ഹ്യൂമറിന് ടൈമിങ്ങുള്ള ആളുകളായിരുന്നു.
ഛോട്ടാ മുംബൈ/ Theatrical poster
ബിജു കുട്ടനുണ്ടായിരുന്നു അതുപോലെ സിദ്ദിഖേട്ടന്‍, ഞാന്‍, മണികുട്ടന്‍ അങ്ങനെ കുറെ പേരുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ആയിരിക്കും പല ഐഡിയകളും നമുക്ക് കിട്ടുക.
അപ്പോള്‍ ഇത് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാമെന്നൊക്കെ പറയും. അങ്ങനെയുള്ള ഒരുപാട് ഡിസ്‌ക്കഷന്‍സ് ഇങ്ങനെയുള്ള സീക്വന്‍സിന് ഉണ്ടാകും. അത് ഛോട്ടാ മുംബൈ, അമര്‍ അക്ബര്‍ അന്തോണി പോലുള്ള സിനിമകളില്‍ എന്തായാലും ഉണ്ടാകും,’ ഇന്ദ്രജിത്ത് പറയുന്നു.
സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ കിട്ടാത്ത പല കാര്യങ്ങളും ഒന്നിച്ച് തങ്ങള്‍ ഗ്രൂപ്പായി വായിക്കുമ്പോള്‍ കിട്ടുമെന്നും ഷോട്ട് റിഹേഴ്‌സലിനായി നോക്കുമ്പോഴായിരിക്കും പല കാര്യങ്ങളും അങ്ങനെ കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒരുപാട് ഇംപ്രൊവൈസേഷനിലൂടെ കടന്ന് പോയിട്ടുള്ള സീനുകള്‍ ഛോട്ടാ മുംബൈയില്‍ ഉണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. സിനിമയില്‍ കുറച്ച് കൂടെ സീരിയസ് ആയിട്ടുള്ള വേഷം തന്റേതാണെന്നും ഒരു ഗ്യാങ് എനര്‍ജി ഫീല്‍ ഛോട്ടാ മുംബൈയില്‍ ആദ്യം മുതല്‍ അവാസാനം വരെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Indrajith is talking about the movie Chhota Mumbai