| Tuesday, 9th December 2025, 4:57 pm

അദ്ദേഹത്തിന്റെ കൂടെ എനിക്ക് ഇനിയും സിനിമ ചെയ്യണം; അതൊരു പ്രത്യേക സ്‌കൂള്‍ ഓഫ് മേക്കിങ്: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാന്‍, കലാഭവന്‍ മണി, നിത്യ മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, രമ്യ നമ്പീശന്‍, പത്മപ്രിയ എന്നിവര്‍ അതിഥിതാരങ്ങളായും എത്തിയിരുന്നു.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്.

ഇന്ദ്രജിത്ത് Photo: Indrajhith/ fb.com

‘അമല്‍ നീരദ് വേറെ ഒരു സ്‌കൂള്‍ ഓഫ് മേക്കിങ്ങാണ്. വളരെ സ്റ്റൈലിഷായിട്ടുള്ള ഒരു സിനിമ തന്നെയാണ് ബാച്ചിലര്‍ പാര്‍ട്ടി. ഒരു സീനില്‍ നിങ്ങള്‍ കാണുന്നത് എല്ലാം സ്റ്റൈലിഷ് ആണ്. അമല്‍ നീരദിന്റെ എല്ലാ സിനിമകളും അങ്ങനെയാണ്. ബാച്ചിലര്‍ പാര്‍ട്ടിയാണെങ്കിലും പിന്നീട് വന്ന സിനിമകളാണെങ്കിലും, ആ രീതിയില്‍ ബാച്ചിലര്‍ പാര്‍ട്ടി എനിക്കൊരു വ്യത്യസ്തമായ അനുഭവമായിരുന്നു.

ഒരുപാട് മെമ്മറബിളായിട്ടുള്ള സംഭവങ്ങളൊക്കെ ഉണ്ടായിരുന്ന ഒരു സിനിമയാണ് ബാച്ചിലര്‍ പാര്‍ട്ടി. ഞാനും റഹ്‌മാനിക്കയും ആസിഫുമെല്ലാം ഒരുമിച്ചുണ്ടായിരുന്ന സിനിമയാണ്. നമ്മള്‍ എല്ലാവരും മൂന്നാറും എറണാകുളത്തുമായിട്ടൊക്കെ ഷൂട്ട് ചെയ്തിരുന്നു,’ ഇന്ദ്രജിത്ത് പറയുന്നു.

തനിക്ക് അമല്‍ നീരദിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ ഇഷ്ടമാണെന്നും ഇനിയും അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം തങ്ങള്‍ പിന്നീട് ഒരു സിനിമ ചെയ്തിട്ടില്ലെന്നും എന്നാല്‍ ഇപ്പോഴും ആളുകള്‍ റീവിസിറ്റ് ചെയ്യുന്ന ഒരു സിനിമയാണ് ബാച്ചിലര്‍ പാര്‍ട്ടിയെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

നവാഗതനായ ജിതിന്‍ ടി. സുരേഷിന്റെ സംവിധാനത്തില്‍ ഇന്ദ്രിത്ത് പൊലീസ് വേഷത്തിലെത്തിയ ധീരം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍ അജു വര്‍ഗീസ്, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Indrajith is talking about the movie Bachelor Party

Latest Stories

We use cookies to give you the best possible experience. Learn more