| Wednesday, 20th August 2014, 7:01 pm

ദല്‍ഹിയില്‍ വിമാനത്തിന് തീ പിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന് തീ പിടിച്ചു. ഒമ്പത് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 147 യാത്രക്കാരെ  അടിയന്തിരമായി പുറത്തിറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പുക ഉയരുകയായിരുന്നുവെന്നും ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more