| Friday, 21st February 2014, 3:44 pm

കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.

കൊച്ചിയില്‍ നിന്ന് ഹൈദരബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് താരങ്ങളെ ഇറക്കിവിട്ടത്. നെടുമ്പാശേരിയില്‍ നിന്നും താരങ്ങളെ കൂടാതെ വിമാനം പുറപ്പെട്ടു.

എയര്‍ഹോസ്റ്റസിനെ പരിഹസിച്ചുവെന്നും വിമാനത്തിനുള്ളില്‍ പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നുമാരോപിച്ചാണ് താരങ്ങളെ ഇറക്കിവിട്ടതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്റിനിടെ വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും
ടീം അംഗങ്ങള്‍ വിമാനത്തിനുള്ളില്‍ കൂവി വിളിച്ചതായും ആരോപണമുണ്ട്.

സുരക്ഷാ കാര്യങ്ങളെക്കുറിച്ച് എയര്‍ഹോസ്റ്റസ് വിശദീകരിച്ചശേഷം താരങ്ങള്‍ കൈയ്യടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഇതില്‍ പ്രകോപിതയായ എയര്‍ഹോസ്റ്റസ് പൈലറ്റിനോട് പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകി. പിന്നീട് പൈലറ്റ് എത്തി 30 താരങ്ങളേയും മറ്റ് ടീമംഗങ്ങളേയും പുറത്താക്കുകയുമായിരുന്നു.

താരങ്ങള്‍ അടുത്ത വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടേക്കും.

വിമാനത്തില്‍ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ആദ്യ സേഫ്റ്റി അനൗണ്‍സ്‌മെന്റിന് ശേഷം കയ്യടിക്കുക മാത്രമാണ് ചെയ്തതെന്നും ടീം ക്യാപ്റ്റന്‍ രാജീവ് പിള്ള പറഞ്ഞു.

ഭോജ്പൂരി ദബാങ്ങിനെതിരെയാണ് അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന്റെ ശനിയാഴ്ചത്തെ മത്സരം

Latest Stories

We use cookies to give you the best possible experience. Learn more