| Sunday, 1st September 2019, 5:03 pm

അനില്‍ അംബാനിയുടെ ടി.വി ചാനല്‍ അടച്ചുപൂട്ടി; നിര്‍ത്തിയത് യാതൊരു മുന്നറിയിപ്പും നല്‍കാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി.വി ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആഗസ്ത് 31ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യയിലെ പ്രീമിയര്‍ ഇംഗ്ലീഷ് ബിസിനസ് ചാനലായ ബിസിനസ് ടെലിവിഷന്‍ ഓഫ് ഇന്ത്യയാണ് സംപ്രേക്ഷണം നിര്‍ത്തിയത്. സംപ്രേക്ഷണം നിര്‍ത്തുകയാണെന്നും ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. യാതൊരു അറിയിപ്പുകളും കൂടാതെയാണ് ചാനല്‍ അടച്ചുപൂട്ടിയത്.

ട്വിറ്ററിലൂടെ ചാനല്‍ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചതോടെയാണ് മാധ്യമങ്ങളും മറ്റും ഇക്കാര്യം അറിഞ്ഞത്. ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകളെയും ചാനല്‍ നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല.

ബിസിനസ് ചാനലുകളില്‍ ബാര്‍ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ചാനല്‍ അടച്ചുപൂട്ടിയത്. 2012ലാണ് ചാനല്‍ അനില്‍ അംബാനി സ്വന്തമാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more