| Wednesday, 28th August 2013, 4:17 pm

ഇന്ത്യക്കാര്‍ ചിന്തിക്കുന്നത് ഹൃദയം കൊണ്ട്: ആഷ്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇന്ത്യക്കാര്‍ അതിവൈകാരികരാണെന്നാണ്  ഹോളിവുഡ് താരം ആഷ്ടന്‍ കച്ചര്‍. ആഷ്ടന്റെ പുതിയ ചിത്രമായ ജോബ്‌സിന്റെ ചിത്രീകരണത്തിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് ആഷ്ടന്‍ ഇന്ത്യക്കാരെ നിരീക്ഷിച്ചത്.

ജോബ്‌സിന്റെ പകുതിയിലധികം ഭാഗങ്ങളും ചിത്രീകരിച്ചത് ദല്‍ഹിയില്‍ വെച്ചാണ്. ചിത്രത്തിന് വേണ്ടി ഇന്ത്യക്കാരുടെ രീതികളുമായി പൊരുത്തപ്പെട്ട് പോകേണ്ടത് ആവശ്യമായിരുന്നെന്നും പറഞ്ഞു.[]

ഇന്ത്യയില്‍ ആളുകള്‍ ജീവിക്കുന്നത് കണ്ടാല്‍ അവര്‍ ബുദ്ധിക്ക് പകരം ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് തോന്നും. തനിക്ക് ഇത് പുതിയ അനുഭവമാണ്. ഇന്ത്യയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വളരെ നല്ലതാണെന്നും ആഷ്ടന്‍ പറയുന്നു.

ഷൂട്ടിങ്ങിനായി ദല്‍ഹിയിലെ ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തു. വളരെ നല്ല അനുഭവങ്ങളായിരുന്നു അത്-ആഷ്ടന്‍ പറഞ്ഞു.

ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ കഥയാണ് ജോബ്‌സ് പറയുന്നത്. സ്റ്റീവ് ജോബ്‌സായാണ് ചിത്രത്തില്‍ ആഷ്ടന്‍ എത്തുന്നത്. ചിത്രം കഴിഞ്ഞ 23 ന് ഇന്ത്യയില്‍ പുറത്തിറങ്ങി.

We use cookies to give you the best possible experience. Learn more