ലണ്ടന്‍: വിഷാദരോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക്. ഇന്ത്യയിലെ 36% ആളുകളും വിഷാദരോഗലക്ഷണം കാണിക്കുന്നതായി ലോകാരോഗ്യ സംഘനയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായി. മേജര്‍ ഡിപ്രസീവ് എപ്പിസോഡ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന നൈരാശ്യലക്ഷണങ്ങളുള്ളവരെ കുറിച്ചാണ് പഠനറിപ്പോര്‍ട്ട്.
നെതര്‍ലാന്റ്, ഫ്രാന്‍സ്, യു.എസ് തുടങ്ങിയ സമ്പന്നരാജ്യങ്ങളിലെ ആളുകള്‍ ദരിദ്രരാജ്യങ്ങളിലെ ആളുകളേക്കാള്‍ വിഷാദമുള്ളവരാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് തൊട്ടുപിറകിലുള്ളത് നെതര്‍ലാന്റാണ്. ഈ രോഗമുള്ള 33.6% ആളുകളാണ് നെതര്‍ലാന്റിലുള്ളത്. ലോകത്താകമാനെ 12 കോടി വിഷാദരോഗികളുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായി.
ഇന്ത്യയില്‍ വിഷാദരോഗം ബാധിക്കുന്ന ഏകദേശപ്രായം 31വയസ് 9മാസവുമാണ്. പതിനെട്ട് രാജ്യങ്ങളിലെ 89,000 ആളുകളെ നേരില്‍ കണ്ടാണ് ഈ പഠനം നടത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ വരെ വിഷാദ രോഗത്തിന് കാരണമാകുന്നു. പുരുഷന്‍മാരേക്കാള്‍ വിഷാദരോഗം പിടികൂടുന്നത് സ്ത്രീകളെയാണ്. ബന്ധങ്ങളിലെ വിള്ളലോ ഭര്‍തൃവീയോഗമോ ആണ് സ്ത്രീകളെ വിഷാദരോഗികളാക്കുന്നത്.