2026 ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റ് സെമി ഫൈനലിലേക്ക് നടന്ന് കയറി ഇന്ത്യ. ഇന്ന് (സെപ്റ്റംബർ 28 ) ജപ്പാനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി നടക്കേണ്ടിയിരുന്ന രണ്ടാം ക്വാട്ടർഫൈനൽ മഴയെ തുടർന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യക്ക് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് കൈക്കലാക്കാൻ സാധിച്ചത്.
മത്സരം ഒഴിവാക്കിയതോടെ അഫ്‌ഗാനിസ്ഥാന്റെ ഏഷ്യൻ ഗെയിംസിലെ സാധ്യതകൾക്ക് മങ്ങൽ സംഭവിച്ചിരിക്കുകയാണ്. ഇതിന് മുന്നേ ഗ്രൂപ്പ് എയിൽ ജപ്പാൻ- നേപ്പാൾ തമ്മിലുള്ള മത്സരം മഴമൂലം ഒഴിവാക്കിയതിനാലാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യയെ നേരിടാൻ ക്വാട്ടർഫൈനലിൽ എത്തിയത്.
ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്‌ക്വാഡ്
ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരങ്ങൾക്ക് പുറമെ ഇന്ന് നടക്കേണ്ടിയിരുന്ന ഹോങ് കോങ് – പാകിസ്ഥാൻ ഒന്നാം ക്വാട്ടർഫൈനലും ഒഴിവാക്കി. അതോടെ ഇരു ടീമുകളിൽ നിന്നും പാകിസ്താന് സെമി ഫൈനലിലേക്ക് അവസരം ലഭിച്ചു.
ഒക്‌ടോബർ ഒന്നിന് ജപ്പാനിലെ കൊരോഗി സ്പോർട്സ് പാർക്കിലാണ് സെമി ഫൈനൽ മത്സരം നടക്കുക. എതിരാളികളെ ബാറ്റുകൊണ്ട് നിലമ്പരിശാക്കാൻ ശ്രേയസ്സിന്റെ മെൻ ഇൻ ബ്ലൂ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശും മലേഷ്യയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയിയായിരിക്കും ഇന്ത്യയുടെ എതിരാളി.
ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്‌ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, യശ് താക്കൂർ, വിപ്രജ് നിഗം, റസിഖ് സലാം, കാർത്തിക് ത്യാഗി, വിക്കി ഓസ്ത്വാൾ.
Content Highlights: Indian team selected to Asian games semi final