| Saturday, 24th October 2026, 1:12 pm

ഇന്ത്യ 300* നോട്ട് ഔട്ട്; കിവീസിനെതിരായ മത്സരത്തില്‍ ചരിത്രം കുറിച്ച് മെന്‍ ഇന്‍ ബ്ലൂ!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയച്ചിട്ടുണ്ട്.

മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ ശ്രേയസ് അയ്യരുടെ കീഴില്‍ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യ കളിക്കുന്ന 300ാം മത്സരമാണിത്.

2006 വിരേന്ദ്ര സെവാഗിന്റെ കീഴില്‍ സൗത്ത് ആഫ്രിക്കെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ടി-20 മത്സരം. 2018 വിരാട് കോഹ്‌ലിയുടെ കീഴില്‍ അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ തങ്ങളുടെ നൂറാം മത്സരവും കളിച്ചു.

2023ല്‍ ഹര്‍ദിക്ക് പാണ്ഡ്യയുടെ കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തങ്ങളുടെ 200ാം പരോരാട്ടത്തിനും ഇറങ്ങി. ഇപ്പോള്‍ ശ്രേയസ് അയ്യരുടെ കീഴില്‍ 300ാം അന്താരാഷ്ട്ര ടി-20 മത്സരമാണ് ഇന്ത്യ കളിക്കുന്നത്.

നിലവില്‍ മത്സരത്തില്‍ മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. രണ്ടാം ഓവര്‍ത്തിയ ഹര്‍ഷ്ദീപ് സിങ് ഏഴ് റണ്‍സിന് ടിം സീഫോര്‍ട്ടിനെ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ഡാരില്‍ മിച്ചലിനെയും പുറത്താക്കി. തിലക് വര്‍മയുടെ കയ്യില്‍ കുരുങ്ങിയാണ് ഇരുവരും പുറത്തായത്. ഇതോടെ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.

അതേസമയം പ്ലെയിങ് നിലവില്‍ മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിത്. വണ്‍ ഡൗണ്‍ ബാറ്റര്‍ ഇഷാന്‍ കിഷന് പകരം സൂര്യവംശിയാണ് ഇലവനില്‍ സ്ഥാനം പിടിച്ചത്. മയങ്ക് യാദവിന് പകരം പ്രിന്‍സ് യാദവാണ് കളത്തില്‍ ഇറങ്ങിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

ഫിന്‍ അലന്‍, ടിം സീഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ബെവണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നാഥന്‍ സ്മിത്ത്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍

Content Highlight: Indian Team Complete 300 International T-20 Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more