| Wednesday, 16th September 2026, 9:27 pm

പന്ത് ക്യാപ്റ്റന്‍, സഞ്ജു സേഫ്; വിന്‍ഡീസിനെതിരായ ടി-20, ഏകദിന സ്‌ക്വാഡിനൊപ്പം പുതിയ അപ്‌ഡേറ്റുകള്‍; ജപ്പാനെതിരെയും ഏഷ്യന്‍ ഗെയിംസിലും മാറ്റം

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന വൈറ്റ്-ബോള്‍ ഹോം പരമ്പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ 15 അംഗ സ്‌ക്വാഡാണ് ബി.സി.സി.ഐ ഏകദിനത്തില്‍ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ 15 അംഗങ്ങളടങ്ങുന്ന ടി-20 സ്‌ക്വാഡും പറത്ത് വിട്ടിട്ടുണ്ട്.

മാത്രമല്ല രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ നടക്കുന്ന ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയിലാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ സ്‌ക്വാഡും പുറത്തുവിട്ടിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ്

റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സനത് സാംഗ്വാന്‍, ശിഖര്‍ മോഹന്‍, സുദീപ് ഘരാമി, സര്‍ഫറാസ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), സ്മരണ്‍ രവീന്ദ്രന്‍, മാനവ് സുതര്‍, സാരാന്‍ഷ് ജെയിന്‍, ആകാശ് ദീപ്*, മുകേഷ് കുമാര്‍, മുകേഷ് ചൗധരി, ആര്യന്‍ ജുയാല്‍ (വിക്കറ്റ് കീപ്പര്‍), ആര്യന്‍ പാണ്ഡെ, അനുകുല്‍ റോയ്, ആയുഷ് ദോസേജ.

*ആകാശ് ദീപിന്റെ ടീമിലെ പ്രവേശനം ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമാണ്.

ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള സ്‌ക്വാഡിലും മാറ്റം

പരിക്ക് കാരണം വരാനിരിക്കുന്ന ജപ്പാന്‍ ടി-20 മത്സരത്തിലും ഏഷ്യന്‍ ഗെയിംസിലും വരുണ്‍ ചക്രവര്‍ത്തിക്ക് കളിക്കാനാകില്ല. അദ്ദേഹത്തിന് പകരക്കാരനായി വിപ്രജ് നിഗത്തെ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ ഉള്‍പ്പെടുത്തി. ഏഷ്യന്‍ ഗെയിംസ് ടീമില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്ന നിതീഷ് കുമാര്‍ റെഡ്ഡിയെയും ടീമില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിതീഷ് കളിക്കും.

ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രജ് നിഗം.

Content Highlight: Indian squad for the home series against West Indies and three other key squad updates

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more