| Friday, 16th November 2018, 6:47 pm

വനിതാ ടി-ട്വന്റി ലോകകപ്പില്‍ സെമി ബെര്‍ത്തുറപ്പിച്ച ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കോഹ്‌ലിയും സൈന നെഹ്‌വാളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗയാന: അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് വനിത ടി-20 ലോകകപ്പില്‍ സെമിലെത്തിയ ഇന്ത്യന്‍ സംഘത്തിന്റെ ചിയര്‍ലീഡറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തി.

ലോകകപ്പ് നേട്ടത്തിന് ഇനി ഏതാനും ജയങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പെണ്‍പുലിക്കൂട്ടത്തിന് ആവേശമായി കോഹ്‌ലി എത്തിയത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു കോഹ്‌ലി താരങ്ങള്‍ക്ക് ആവേശം പകരുന്നത്.തന്റെ സഹതാരങ്ങളോടും മറ്റുകായിക താരങ്ങളോടും ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനും കോഹ്‌ലി ആവശ്യപ്പെട്ടു.

ALSO READ: രോഹിത് പ്ലീസ് സ്റ്റെപ് ബാക്ക്; ടി-20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോഡ് മിതാലി രാജിന്

ഋഷഭ് പന്ത്, സൈന നെഹ്‌വാള്‍, സുനില്‍ ഛേത്രി എന്നിവരെ കോഹ്‌ലി ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ കോഹ്‌ലിയുടെ അഭ്യര്‍ഥന ഏറ്റെടുത്ത് സാനിയ മിര്‍സ, ഋഷഭ് പന്ത്, സുനില്‍ ഛേത്രി എന്നിവര്‍ രംഗത്തെത്തി.

അയര്‍ലന്‍ഡിനെ ഇന്ത്യ 52 റണ്‍സിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 145 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങിയ അയര്‍ലന്‍ഡിന് 93 റണ്‍സ് മാത്രമാണ് എടുക്കാനായത്.

Latest Stories

We use cookies to give you the best possible experience. Learn more