| Friday, 22nd May 2026, 8:36 pm

3ഡി പടിയിറങ്ങി; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2019 ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യയെ പ്രതിനിധീകരിച്ച് താരമാണ് വിജയ് ശങ്കര്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയ്ക്ക് വേണ്ടി കഴിവ് തെളിയിച്ച താരമാണ് വിജയ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘ഹൃദയം നിറഞ്ഞ നന്ദി. ക്രിക്കറ്റ് എന്റെ ജീവിതമാണ്. പത്ത് വയസുള്ളപ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങി, 25 വര്‍ഷങ്ങള്‍ക്ക് ശേഷം, എല്ലാ തലത്തിലും കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എപ്പോഴും എന്റെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങളില്‍ ഒന്നായിരിക്കും,’ വിജയ് ശങ്കര്‍ എഴുതി.

തമിഴ്‌നാടിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിജയ് ശങ്കര്‍ ഇന്ത്യയ്ക്കുവേണ്ടിയും മികവുപുലര്‍ത്തി.

ഇന്ത്യക്ക് വേണ്ടി 12 ഏകദിന മത്സരത്തില്‍ നിന്നും 223 റണ്‍സും നാല് വിക്കറ്റുമാണ് താരം നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം 101 റണ്‍സും അഞ്ച് വിക്കററ്റുമാണ് നേടിയത്. ടി-20സില്‍ 159 മത്സരത്തില്‍ നിന്ന് 2583 റണ്‍സും 38 വിക്കറ്റും വിജയ് ശങ്കര്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ 78 മത്സരങ്ങളില്‍ കളിച്ച ശങ്കര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളെ പ്രതിനിധീകരിച്ചു. 2022ല്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലും അദ്ദേഹം അംഗമായിരുന്നു.

Content Highlight: Indian Player Vijay Shankar Announce Retirement In International Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more