ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണും വെസ്റ്റ് സോണും തമ്മിലുള്ള മത്സരം നടക്കുകയാണ് മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന വെസ്റ്റ് സോണ്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടിയിട്ടുണ്ട്.
മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ 251 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു നോര്‍ത്ത് സോണ്‍. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ 187 റണ്‍സ് നേടിയാണ് ഓള്‍ ഔട്ട് ആയത്. രണ്ടാം ഇന്നിങ്‌സില്‍ 222 റണ്‍സിനാണ് നോര്‍ത്ത് സോണ്‍ പുറത്തായത്.
മത്സരത്തില്‍ വിജയിക്കാന്‍ വെസ്റ്റ് സോണിന് 89 ഓവറില്‍ നിന്ന് 67 റണ്‍സ് മാത്രം മതി. വിക്കറ്റ് നഷ്ടപ്പെടാതെ നിന്നാല്‍ വെസ്റ്റ് സോണിന് വജയം സാധ്യമാതും. മത്സരത്തിലെ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് മികച്ചരീതിയല്‍ കളി മുന്നോട്ടുകൊണ്ടുപോകുന്നതിനിടയില്‍ റണ്‍ ഔട്ടിലൂടെ പുറത്തായിരുന്നു.
70 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 66 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. കനയ്യ വധവാനാണ് ഗെയ്ക്വാദിനെ പുറത്താക്കിയത്. ഇതോടെ ഒരു നിര്‍ഭാഗ്യവും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായാണ് ഗെയ്ക്വാദ് റണ്‍ഔട്ട് ആകുന്നത്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് സോണിന് വേണ്ടി ക്രീസിലുള്ളത്. ഉര്‍വില്‍ പട്ടേലും (17) തനുഷ് കോട്ടിയാനുമാണ് (0)*. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് മുഷീര്‍ഖാനാണ്. 126 പന്തില്‍ 96 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. ശിവാലിക് ശര്‍മ 27 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല.