| Friday, 26th June 2026, 8:31 pm

സഞ്ജുവിനെ വീഴ്ത്തി 'രാജസ്ഥാന്‍ താരം'; അരങ്ങേറ്റത്തില്‍ ആറാടിയവന് സ്വപ്‌ന വിക്കറ്റ്!

ശ്രീരാഗ് പാറക്കല്‍

അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സാണ് നേടിത്. സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ഓവറിനെത്തിയ ജെയ് മോന്ദ്രയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഇന്ത്യയിലെ രാജസ്ഥാനില്‍ ജനിച്ച താരമാണ് ജെയ് മോദ്ര. ഇന്ത്യന്‍ വംശജനായ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

അതേസമയം അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഹര്‍ഷിത് റാണയാണ് മൂന്ന് വിക്കറ്റാണ് താരം നേടിയത്. അര്‍ഷ്ദീപ് സിങ്ങും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റും നേടി തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ദുബെയാണ് നേടിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

അയര്‍ലന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം ടെക്ടര്‍, റോസ് അഡയര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ബെന്‍ കാലിറ്റ്‌സ്, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജയ് മൂന്ദ്ര, മാറ്റ് ഹോളാര്‍ഡ്

Content Highlight: Indian Origin Player Got Sanju Samsons Wicket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more