| Friday, 26th June 2020, 10:19 pm

രാഹുല്‍ ഗാന്ധിയുടെ മുന്‍ വിശ്വസ്ഥന്‍ അശോക് തന്‍വറും അഭയ് ചൗട്ടാലയും ഒന്നിച്ചേക്കും; തന്‍വറിന് വാതില്‍ തുറന്ന് ഐ.എന്‍.എല്‍.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിര്‍സ: ഹരിയാന രാഷ്ട്രീയത്തില്‍ പുതിയ നീക്കം. ഐ.എന്‍.എല്‍.ഡി ജനറല്‍ സെക്രട്ടറി അഭയ് ചൗതാല മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് തന്‍വറെ സന്ദര്‍ശിച്ചു. അശോക് തന്‍വറിന്റെ വസതിയിലേക്ക് അഭയ് ചൗതാല എത്തുകയായിരുന്നു.

ഇരുവരും തമ്മിലുള്ള ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. അശോക് തന്‍വര്‍ ഐ.എന്‍.എല്‍.ഡിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഇതോടെ സജീവമായി.

2019ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അശോക് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. കുമാരി ശെല്‍ജയെ സംസ്ഥാന അദ്ധ്യക്ഷയായി തെരഞ്ഞെടുത്തതോടെയാണ് തന്‍വര്‍ പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനായിരുന്നു തന്‍വര്‍.

ഐ.എന്‍.എല്‍.ഡിയില്‍ ചേരുമോ എന്ന ചോദ്യത്തോട് അശോക് തന്‍വര്‍ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നാണ് പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more