മസ്‌കറ്റ്: ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിനടുത്ത് എണ്ണ ടാങ്കര്‍ ആക്രമിക്കപ്പെട്ടു. ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
16 ഇന്ത്യക്കാരും 4 ബംഗ്ലാദേശികളും 1 ഉക്രൈന്‍ പൗരനും ഉള്‍പ്പെടെ 21 പേരടങ്ങുന്ന ജീവനക്കാരാണ് ടാങ്കറിലുണ്ടായിരുന്നത്. പനാമയുടെ പതാക വഹിച്ച വാണിജ്യ കപ്പലായ എം.വി സാന്‍ഡ് ആണ് ആക്രമിക്കപ്പെട്ടത്.
സ്‌ഫോടനത്തില്‍ തീപിടിച്ച എണ്ണ ടാങ്കറില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. എഞ്ചിന്‍ റൂമാണ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ടാങ്കറില്‍ ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഒമാനിലെ റോയല്‍ നേവി തകര്‍ന്ന ടാങ്കറിന്റെ അവസ്ഥ നിരീക്ഷിക്കുകയും പ്രദേശത്ത് സഞ്ചരിക്കുന്ന മറ്റ് കപ്പലുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു.
Content Highlight: Indian killed in attack on oil tanker at Sultan Qaboos port in Oman: Report