| Wednesday, 23rd September 2026, 11:24 pm

പൂര്‍ണമായ തയ്യാറെടുപ്പില്ലാതെ ലോകകപ്പിനെത്താന്‍ കഴിയില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് ഗൗതം ഗംഭീര്‍

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഹര്‍ദിക് പാണ്ഡ്യ. ഹര്‍ദിക്കിനെപ്പോലൊരു താരമുള്ള ടീമുകള്‍ വളരെ കുറവാണെന്നും 10 ഓവര്‍ പന്തെറിയാനും ആറാം സ്ഥാനത്തോ അല്ലെങ്കില്‍ ഏഴാം സ്ഥാനത്തോ ബാറ്റ് ചെയ്യാനും സാധിക്കുന്ന താരമാണ് ഹര്‍ദിക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂര്‍ണമായ തയ്യാറെടുപ്പില്ലാതെ ഹര്‍ദിക്കിന് ലോകകപ്പിനെത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹര്‍ദിക്കിനെപ്പോലൊരു താരമുള്ള ടീമുകള്‍ വളരെ കുറവാണ്. 10 ഓവര്‍ പന്തെറിയാനും ആറാം സ്ഥാനത്തോ അല്ലെങ്കില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനും അതിനൊപ്പം വലിയ സ്വാധീനം ചെലുത്താനും കഴിയുന്ന താരമാണ് അദ്ദേഹം. എന്നാല്‍ ഹര്‍ദിക്കിന് മത്സരപരിചയവും ആവശ്യമാണ്. ഐ.പി.എല്ലിന് ശേഷം അദ്ദേഹം അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല.

hardik Pandya

50 ഓവര്‍ ഫോര്‍മാറ്റില്‍ മാത്രമാണ് അദ്ദേഹത്തെ കളിപ്പിക്കേണ്ടതെന്ന സമീപനമാണെങ്കില്‍, ആവശ്യമായ മത്സരപരിചയം അദ്ദേഹത്തിന് കുറവായേക്കാം. ലോകകപ്പിലേക്ക് പോകുന്നതിന് മുമ്പ് മത്സരപരിചയം വളരെ, വളരെ പ്രധാനമാണ്. പൂര്‍ണമായ തയ്യാറെടുപ്പില്ലാതെ ലോകകപ്പിനെത്താന്‍ കഴിയില്ല,’ ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

94 ഏകദിനങ്ങളില്‍ 1,904 റണ്‍സും 91 വിക്കറ്റുമാണ് ഹാര്‍ദിക്കിനുള്ളത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം 50 ഓവര്‍ ക്രിക്കറ്റില്‍ ഹര്‍ദിക്ക് കളിച്ചിട്ടില്ല. 2026 ഐ.പി.എല്ലിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് താരം ഇടവേളയിലായിരുന്നു. പരിക്കിന്റെ പിടിയിലായതിനാല്‍ താരത്തിന്റെ ഫിറ്റ്‌നസില്‍ ഏറെ ആശങ്കകള്‍ നിലനിന്നിരുന്നു.

അതേസമയം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയുടെ തയ്യാറെടുപ്പിലാണ്. ആദ്യ മത്സരം സെപ്റ്റംബര്‍ 27ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പയിലുള്ളത്. മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇടം നേടാന്‍ സാധിച്ചിട്ടില്ല.

Content Highlight: Indian Head Coach Gautam Gambhir Talking About Hardik Pandya
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more