| Tuesday, 17th July 2012, 10:01 am

ദുബായില്‍ യു.എസ് കപ്പലില്‍ നിന്നും വെടിയേറ്റ് തമിഴ്‌നാട് സ്വദേശി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ് : ദുബായ് കടലില്‍ യു.എസ് കപ്പലില്‍ നിന്നും വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശി ശേഖറാണ് കൊല്ലപ്പെട്ടത്.[]

വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാമനാഥപുരം സ്വദേശികളായ മുനിരാജ്, പന്‍പുവന്‍, മുരുകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദുബായ് തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ജബല്‍ അലിയ്ക്കടുത്താണ് സംഭവം.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ യു.എ.ഇ ഉത്തരവിട്ടിട്ടുണ്ട്. ദുബായ് കമ്പനിയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടതെന്ന് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ അസോസിയേഷന്‍ പ്രസിഡന്റ് മലൈരാജന്‍ അറിയിച്ചു.

മുന്നറിയിപ്പ് വകവെക്കാതെ കപ്പലിന് നേരെ നീങ്ങിയതോടെയാണ് വെടിയുതിര്‍ത്തതെന്ന് യു.എസ് കപ്പല്‍ വാക്താവ് അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ എംബസി ദുബായ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more