| Wednesday, 8th April 2026, 1:57 pm

ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലുള്ള പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. എംബസി നിര്‍ദേശ പ്രകാരമുള്ള വഴികള്‍ മാത്രം രാജ്യം വിടാന്‍ ഉപയോഗിക്കണമെന്നും എംബസി പറഞ്ഞു.

നിവലിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് രാജ്യം വിടാന്‍ ആവശ്യപ്പെടുന്നതെന്നും എംബസി പോസ്റ്റില്‍ പറയുന്നു.

എംബസിയുമായുള്ള കൂടിയാലോചനയോ ഏകോപനമോ കൂടാതെ ഒരു അന്താരാഷ്ട്ര കര അതിര്‍ത്തിയിലും സമീപിക്കാന്‍ ശ്രമിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി കോണ്‍ടാക്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ +989128109115; +989128109109; +989128109102; +989932179359 എന്നി നമ്പറുകളിലോ, cons.tehran@mea.gov.in എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇറാനിലെ തങ്ങളുടെ പൗരന്മാര്‍ അടുത്ത നാല്‍പത്തിയെട്ട് മണിക്കൂര്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് ചൊവ്വാഴ്ച വൈകുന്നേരം എംബസി നിര്‍ദേശം പുറപ്പെടുവിപ്പിച്ചിരുന്നു.

ഒരു സംസ്‌കാരത്തെ മുഴുവനായും ഇന്ന് തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. ഇതിന് പിന്നാലെയാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായുളള ട്രംപിന്റെ പ്രസ്താവന.

വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി ഇറാനും അറിയിച്ചിരുന്നു. ഇത് ഇറാന്റെ ചരിത്ര വിജയമാണെന്നും തങ്ങള്‍ മുന്നോട്ട് വെച്ച 10 ഇന കരാര്‍ അമേരിക്ക അംഗീകരിച്ചുവെന്നുമായിരുന്നു ഇറാന്റെ പ്രതികരണം.

Content Highlight: Indian Embassy advises Indians to leave Iran immediately

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more