| Wednesday, 7th March 2018, 2:25 pm

ഇന്ത്യയുടെ ഡ്രോണ്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ വച്ചു ഇന്ത്യയുടെ ഡ്രോണ്‍ തകര്‍ത്തുവെന്ന് പാകിസ്താന്‍ പട്ടാളം അവകാശപ്പെട്ടു. പാകിസ്താന്‍ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പാക് അധീന കശ്മീര്‍ (പി.ഒ.കെ) മേഖലയില്‍ വച്ചാണ് ഡ്രോണ്‍ വെടിവെച്ചു തകര്‍ത്തതെന്ന് പാകിസ്താന്‍ പട്ടാളം പറഞ്ഞു.

ചാരപ്രവര്‍ത്തനം നടത്തുകയായിരുന്ന ഇന്ത്യന്‍ ഡ്രോണ്‍ കശ്മീരിലെ നിയന്ത്രണ രേഖ ലംഘിച്ചതിനെ തുടര്‍ന്ന് ചിറികോട്ട് ഗ്രാമത്തില്‍ വച്ചു തകര്‍ക്കുകയായിരുന്നു എന്ന് പാകിസ്താന്‍ സൈന്യം ചൊവ്വാഴ്ച്ച വൈകീട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


Also Read: റഷ്യയിലും ഇനി ആട് ‘ഭീകര’ജീവിയാണ്; ലോകകപ്പ് മത്സരഫലം പ്രവചിക്കാന്‍ സാബിയാക എന്ന ആട്


കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പാകിസ്താന്‍ വെടിവെച്ചു നശിപ്പിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഡ്രോണ്‍ ആണ് ഇത് എന്നും അവര്‍ പറയുന്നു. ഈ വിഷയത്തെ സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more