| Wednesday, 6th June 2018, 6:57 pm

ആപ്പിളിന്റെ മികച്ച ഡിസൈനര്‍ക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ ഡെവലപ്പറുടെ കാല്‍ക്കുലേറ്ററിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേസ് കോണ്‍ഫറന്‍സില്‍ ശക്തമായ സാന്നിധ്യമായി ഇന്ത്യാക്കാരായ ഡെവലപ്പര്‍മാരും. ആപ്പിളിന്റെ ഏറ്റവും മികച്ച ഡിസൈനുള്ള അവാര്‍ഡ് ഇക്കുറി കരസ്ഥമാക്കിയത് ഇന്ത്യാക്കാരനായ രാജാ വിജയരാമന്റെ കാല്‍സി 3 എന്ന കാല്‍ക്കുലേറ്റര്‍ ആപ്പാണ്.

ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു ആപ്പിന് ആപ്പിളില്‍ നിന്നും മികച്ച ഡിസൈനുള്ള അവാര്‍ഡ് ലഭിക്കുന്നത്. കാല്‍സി 3യുടെ ആകര്‍ഷകമായ യൂസര്‍ ഇന്റര്‍ഫേസാണ് ആപ്പിന് അവാര്‍ഡ് നേടിക്കൊടുത്തത്.

നമ്പറുകള്‍ സ്റ്റോര്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കുന്ന മെമ്മറി ഏരിയ, കണക്കുകൂട്ടലുകള്‍ സൂക്ഷിച്ച് വെയ്ക്കാനുള്ള സംവിധാനം, 65ഓളം ഭാഷകളില്‍ കാല്‍കുലേഷനുകള്‍ ശബ്ദമായി പുറപ്പെടുവിക്കാനുള്ള സംവിധാനം എന്നിവയാണ് കാല്‍സി 3യെ മറ്റ് കാല്‍കുലേറ്ററുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.



ചെന്നൈ സ്വദേശിയായ സ്വതന്ത്ര ആപ്പ് ഡെവലപ്പറാണ് വിജയരാമന്‍. വിഷ്വല്‍ എഫക്ട്‌സ് പഠിച്ച വിജയരാമന്‍ സ്വന്തം താല്പര്യം കൊണ്ട് പ്രോഗ്രാമിങ്ങ് രംഗത്തേക്ക് വരികയായിരുന്നു. ഓൺലൈൻ ആയിട്ടായിരുന്നു വിജയുടെ പ്രൊഗ്രാമിങ്ങ് പഠനം.

ഡിസൈനിങ്ങിലും, ആപ്പ് ഡെവലപ്‌മെന്റിലും മാത്രമാണ് തന്റെ ശ്രദ്ധയെന്നും, മാര്‍ക്കറ്റിങ്ങില്‍ ശ്രദ്ധിക്കാറില്ലെന്നും വിജയ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more