ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
49.5 ഓവറില്‍ 304 റണ്‍സിന് ജോസ് ബട്‌ലറിന്റെ ത്രീ ലയണ്‍സ് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-0ന് സ്വന്തമാക്കാനും ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇതോടെ മറ്റൊരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ 300+ റണ്‍സ് വിജയലക്ഷ്യം ഏറ്റവും കൂടുതല്‍ തവണ മറികടന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഈ ലിസ്റ്റില്‍ രണ്ടാമതായി ഉള്ളത് ഇംഗ്ലണ്ടാണ്.
ഇന്ത്യ – 19*
ഇംഗ്ലണ്ട് – 14
ഓസ്‌ട്രേലിയ – 13
ശ്രീലങ്ക – 11
പാകിസ്ഥാന്‍ – 11
ന്യൂസിലാന്‍ഡ് – 10
സൗത്ത് ആഫ്രിക്ക – 7
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങി 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറിയാണ് രോഹിത് നേടിയത്. മാത്രമല്ല മത്സരത്തിലെ താരമാകാനും രോഹിത്തിന് സാധിച്ചു. ഏറെ കാലങ്ങള്‍ക്ക് ശേഷം ഫോമിലേക്ക് എത്തിയ രോഹിത് വിമര്‍ശനങ്ങള്‍ക്കുള്ള മികച്ച മറുപടിയാണ് നല്‍കിയത്.
രോഹിത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.
Content Highlight: Indian Cricket Team In Great Record Achievement In ODI