ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ടി-20 പരമ്പര 3-2ന് ഇന്ത്യ വിജയിച്ചാണ് ഏകദിനത്തില്‍ കിവീസിനെതിരെ കളത്തിലിറങ്ങുന്നത്. നവംബര്‍ നാലിനാണ് (ബുധന്‍) പരമ്പരയിലെ ആദ്യ മത്സരം. സീഡന്‍ പാര്‍ക്കാണ് വേദി.
പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദക് പാണ്ഡ്യയുടെ തിരിച്ചുവരവിനെക്കുറിച്ചും സംസാരിച്ചിരുന്നു. 2026ലെ ഐ.പി.എല്ലിന് ശേഷം ഹര്‍ദിക് കളിച്ചിട്ടില്ല.
ഹര്‍ദിക് പാണ്ഡ്യ മികച്ച ഓള്‍റൗണ്ടറാണെന്നും അദ്ദേഹത്തിനുള്ള കഴിവുകള്‍ ലോകത്ത് അധികം താരങ്ങള്‍ക്കില്ലെന്നും ഗില്‍ പറഞ്ഞു. മാത്രമല്ല ഹര്‍ദിക്കുമായി തങ്ങള്‍ പലതവണ സംസാരിച്ചിട്ടുണ്ടെന്നും പരിക്കുകള്‍ കാരണം ഹര്‍ദിക്കിന് കളിക്കാനാകാത്തത് നിര്‍ഭാഗ്യകരമാണെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
ഹര്‍ദക് പാണ്ഡ്യ
‘ഹര്‍ദിക് പാണ്ഡ്യ മികച്ച ഓള്‍റൗണ്ടറാണ്. അദ്ദേഹത്തിനുള്ള കഴിവുകള്‍ ലോകത്ത് അധികം താരങ്ങള്‍ക്കില്ല. ബൗളറെന്ന നിലയില്‍ മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹത്തെ ഉപയോഗിക്കാനാകും. പുതിയ പന്തിലും പഴയ പന്തിലും പന്തെറിയാന്‍ അദ്ദേഹത്തിന് കഴിയും.
ഹര്‍ദിക്കുമായി ഞങ്ങള്‍ പലതവണ സംസാരിച്ചിട്ടുണ്ട്. പരിക്കുകള്‍ കാരണം അദ്ദേഹത്തിന് കളിക്കാനാകാത്തത് നിര്‍ഭാഗ്യകരമാണ്. ഐ.പി.എല്ലിന് ശേഷം അദ്ദേഹം കളിച്ചിട്ടില്ല. എത്രയും വേഗം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ചില മത്സരങ്ങള്‍ കളിച്ച ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ,’ പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.
ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
Content Highlight: Indian Captain Shubhman Gill Talking About Hardik Pandya’s Comeback