| Thursday, 1st October 2026, 8:26 am

ലോകം മുട്ടുകുത്തി, ഒപ്പം സെവാഗും മാക്‌സ്‌വെല്ലും വീണു; ഡബിളില്‍ ട്രിപ്പിളടിച്ച് സാക്ഷാല്‍ പ്രിന്‍സ്!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 75 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകുകയായിരുന്നു.

പക്ഷെ ക്യാപ്റ്റന്റെ മിന്നും പ്രകടനമായിരുന്നു നിന്നീട് അരങ്ങേറിയത്. കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടി. 26 ഫോറും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇതോടെ മൂന്ന് തകര്‍പ്പന്‍ റെക്കോഡിലും പ്രിന്‍സ് മുത്തമിട്ടിരിക്കുകയാണ്. നേരിട്ട 117ാം പന്തില്‍ ഇരുന്നൂറടിച്ച ഗില്ലിന് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമായി മാറിയാണ് തിളങ്ങിയത്. ഏകദിന മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാന്‍ ഗില്ലിന് സാധിച്ചിരുന്നു.

മാത്രമല്ല ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ വിരേന്ദര്‍ സെവാഗിനെ മറികടന്ന് ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന ക്യാപ്റ്റനാകാനും ചെയ്‌സിങ്ങില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മറികടന്ന് ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമാകാനുമാണ് ഗില്ലിന് സാധിച്ചത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന ക്യാപ്റ്റന്‍, റണ്‍സ്, എതിരാളി

ശുഭ്മന്‍ ഗില്‍ (ഇന്ത്യ) – 223* – വെസ്റ്റ് ഇന്‍ഡീസ്

വിരേന്ദര്‍ സെവാഗ് (ഇന്ത്യ) – 219 – വെസ്റ്റ് ഇന്‍ഡീസ്

രോഹിത് ശര്‍മ (ഇന്ത്യ) – 208* – ശ്രീലങ്ക

ഏകദിന ക്രിക്കറ്റില്‍ റണ്‍ ചെയ്‌സിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങള്‍, റണ്‍സ്, എതിരാളി

ശുഭ്മന്‍ ഗില്‍ (ഇന്ത്യ) – 223* – വെസ്റ്റ് ഇന്‍ഡീസ്

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ) – 201* – അഫ്ഗാനിസ്ഥാന്‍

ഫഖര്‍ സമാന്‍ (പാകിസ്ഥാന്‍) – 193 – സൗത്ത് ആഫ്രിക്ക

മത്സരത്തില്‍ ഗില്ലിന് പുറമെ വിരാട് 19 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍, ഋതുരാജ് ഗെയ്ക്വാദ് 37 പന്തില്‍ 31 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്, ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രവീന്ദ്ര ജഡേജ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിന്‍ഡീസ് ബാറ്ററെയും മടക്കി.

ഈ വിജയത്തോടെ മൂന്ന് പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Indian Captain Shubhman Gill Achieve Great Records In ODI Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more