| Thursday, 19th February 2026, 3:01 pm

ഓസീസിനെതിരെ കളത്തിലിറങ്ങിയതെ ഉള്ളൂ.... ലോക ചരിത്രത്തിലെ ആദ്യ വനിതയായി ഹര്‍മന്‍പ്രീത് കൗര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ വുമണ്‍സും ഓസ്‌ട്രേലിയ വുമണ്‍സും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം മനുക ഓവലില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര സ്വന്തമാക്കാനാണ് കളത്തിലിറങ്ങിയത്. മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡ് ചെയ്യാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തീരുമാനിച്ചത്.

മാത്രമല്ല മത്സരത്തില്‍ ബാറ്റും ബോളും കയ്യിലെടുക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ ഒരു ലോക റെക്കോഡാണ് സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടമാണ് ഹര്‍മന്‍ സ്വന്തമാക്കിയത്.

356 മത്സരങ്ങള്‍ക്കായാണ് ഹര്‍മന്‍ കളത്തിലിറങ്ങിയത്. ആറ് ടെസ്റ്റ് മത്സരങ്ങളും 161 ഏകദിനങ്ങളും 189 ടി-20 മത്സരങ്ങളുമാണ് ഹര്‍മന്‍ കളിച്ചത്. ന്യൂസിലാന്‍ഡ് താരം സൂസി ബേറ്റ്‌സിനെ മറികടന്നാണ് ഹര്‍മന്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാകുന്നത്.

വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരം, മത്സരം

ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ) – 356

സൂസി ബേറ്റ്‌സ് (ന്യൂസിലാന്‍ഡ്) – 355

എല്ലിസ് പെരി (ഓസ്‌ട്രേലിയ) – 349

മിതാലി രാജ് (ഇന്ത്യ) – 333

ഷാര്‍ലെറ്റ് എഡ്‌വേഡ്‌സ് (ഇംഗ്ലണ്ട്) – 309

സോഫി ഡിവൈന്‍ (ന്യൂസിലാന്‍ഡ്) – 305

അതേസമയം മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മികച്ച നിലയിലാണ്. നിലവില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 113 റണ്‍സാണ് ഓസ്‌ട്രേിലയ നേടിയത്. 47 പന്തില്‍ 78* റണ്‍സ് നേടി ഓപ്പണര്‍ ജോര്‍ജിയ വോളും 31 പന്തില്‍ 35 റണ്‍സ് നേടിയ ബെത് മൂണിയുമാണ് ക്രീസിലുള്ളത്.

Content Highlight: Indian Captain Harmanpreet kaur In Great Record Achievement In International Women’s Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more