| Friday, 29th December 2017, 3:55 pm

19 കാരനായ ഇന്ത്യക്കാരന്‍ ചിക്കാഗോയില്‍ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്കാഗോ: ഇന്ത്യക്കാരനായ 19 കാരന്‍ ചിക്കാഗോയില്‍ വെടിയേറ്റ് മരിച്ചു. ചിക്കാഗോയിലെ ഡോള്‍ട്ടണ്‍ ഗ്യാസ് സ്റ്റേഷനില്‍ നടന്ന കവര്‍ച്ച ശ്രമത്തിനിടെയാണ് വെടിയേറ്റത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

അര്‍ഷാദ് വോറ എന്ന ഗുജറാത്തിലെ നദിയാദ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ അര്‍ഷാദിന്റെ ബന്ധുവിനെ അത്യാസന്ന നിലയില്‍ ഓക് ലോണിലെ ക്രൈസ്റ്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏകദേശം എട്ട് മണിയോടെയാണ് ഗ്യാസ് സ്റ്റേഷനില്‍ കവര്‍ച്ചാ ശ്രമം ഉണ്ടായത്. വെടിയേറ്റ് തല്‍ക്ഷണം തന്നെ അര്‍ഷാദ് മരണപ്പെടുകയായിരുന്നെനന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more