ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച സംസാരിച്ച് ഇന്ത്യന്‍ സ്റ്റാന്റ് ഇന്ത്യ ബൗളിങ് പരിശീലകന്‍ സുനില്‍ ജോഷി. വൈഭവിന്റെ ബാറ്റിങ്ങിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബാറ്റിങ്ങില്‍ വൈഭവ് വളരെ മികച്ചവനാണെന്ന് തെളിയിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബൗളിങ്ങില്‍ പരിശീലനം നടത്താന്‍ സമയം കിട്ടുമ്പോഴൊക്കെ അവനൊപ്പം താനും സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈഭവിന് ബൗളിങ്ങിലും മികവ് തെളിയിക്കാന്‍ സാധിച്ചാല്‍ താരത്തെ ഒരു ഓള്‍ റൗണ്ടറായി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും സുനില്‍ ചൂണ്ടിക്കാട്ടി.
‘ആദ്യം ചെയ്യേണ്ടത് അവന്റെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. അവന്‍ പുറത്തെടുത്ത പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. അവന്‍ മികച്ച രീതിയില്‍ കളിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
ഇവിടം അവന് ഏറെ അനുകൂലമായ വേദിയാണ്. ഇവിടെ നടന്ന അണ്ടര്‍-19 ലോകകപ്പ് ഫൈനലിലും അവന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സിംബാബ്‌വേയ്‌ക്കെതിരായ ആദ്യ മത്സരത്തിലും മികച്ച ഇന്നിങ്‌സാണ് അവന്‍ കളിച്ചത്.
ബാറ്റിങ്ങില്‍ വൈഭവ് വളരെ മികച്ചവനാണെന്ന് തെളിയിച്ചുകഴിഞ്ഞു. ബൗളിങ്ങില്‍ പരിശിലനം നടത്താന്‍ സമയം കിട്ടുമ്പോഴൊക്കെ അവനൊപ്പം ഞാനും സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പ്രവര്‍ത്തിക്കും. ബൗളിങ്ങിലും മികച്ച പുരോഗതി കാണുന്ന സമയത്ത്, അതിലും ഞങ്ങള്‍ വേഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,’ ഹരാരെയില്‍ നടക്കുന്ന രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു സ്വന്തമാക്കിയത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്.
യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും കളിച്ച മൂന്ന് മത്സരങ്ങളില്‍ യഥാക്രമം 14, 13, 15 എന്നിങ്ങനെയാണ് വൈഭവ് സ്‌കോര്‍ നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തില്‍ വൈഭവിനെ മാറ്റി സഞ്ജുവിനെ തിരികെ കൊണ്ടുവരികയായിരുന്നു ടീം. പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു ത്രീ ലയണ്‍സ്.
Content Highlight: Indian bowling coach Sunil Joshi speaks about young Indian player Vaibhav Suryavanshi