| Wednesday, 21st October 2026, 3:00 pm

ഇന്ത്യ വിന്‍ഡീസ് പരമ്പര; കളിക്കാതിരുന്ന ബുംറയടക്കം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തിരിച്ചടി

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് പിന്നാലെ ഐ.സി.സി ടി-20ഐ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ തിരിച്ചടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാണ് അവസാനിച്ചത്.

പരമ്പരയുടെ ഭാഗമല്ലാതിരുന്ന ജസ്പ്രീത് ബുംറ ആറ് റാങ്കുകള്‍ നഷ്ടപ്പെട്ട് 17ാം റാങ്കിലെത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് അഞ്ച് റാങ്കുകളും നഷ്ടപ്പെട്ടു. പരമ്പരയുടെ ഭാഗമല്ലാതിരുന്ന ചക്രവര്‍ത്തി നിലവില്‍ 20ാം റാങ്കിലാണ്.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

രവി ബിഷ്‌ണോയ് ആറ് സ്ഥാനങ്ങള്‍ താഴ്ന്ന് 61ാം സ്ഥാനത്തും വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ 53 റണ്‍സ് വഴങ്ങിയതിനെ തുടര്‍ന്ന് അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട കുല്‍ദീപ് യാദവ് നാല് സ്ഥാനങ്ങള്‍ താഴ്ന്ന് 70ാം റാങ്കിലുമെത്തി.

അക്‌സര്‍ പട്ടേല്‍ ബൗളിങ് റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുനിന്ന് പത്താം സ്ഥാനത്തേക്ക് താഴ്ന്നു.

പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ മൂന്നിലും 200ലധികം റണ്‍സും, രണ്ടെണ്ണത്തില്‍ 240ലധികം റണ്‍സും ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നിരുന്നു. ഒക്ടോബര്‍ 22 മുതല്‍ ന്യൂസിലാന്‍ഡിനെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ബൗളര്‍മാര്‍ ലക്ഷ്യമിടുന്നത്.

ബൗളര്‍മാരുടെ റാങ്കിങ് പൂര്‍ണമായി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ സഞ്ജു സാംസണ്‍ ഒരു സ്ഥാനം ഉയര്‍ന്ന് 26-ാം റാങ്കിലെത്തി.

ബാറ്റര്‍മാരുടെ റാങ്കിങ് പൂര്‍ണമായി കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ നിതീഷ് കുമാര്‍ റെഡ്ഡി 38 സ്ഥാനങ്ങള്‍ കുതിച്ചുചാടി 53ാം സ്ഥാനത്തെത്തി.

നിതീഷ് കുമാര്‍ റെഡ്ഡി. Photo: BCCI/x.com

2026 ടി20 ലോകകപ്പിന് ശേഷം പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യ ഒരു സ്ഥാനം താഴ്ന്ന് ഒമ്പതാം റാങ്കിലായി. ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ യഥാക്രമം 22, 24 സ്ഥാനങ്ങളിലേക്ക് ഓരോ സ്ഥാനം വീതം താഴ്ന്നു.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ് പൂര്‍ണമായി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Content Highlight: Indian bowlers suffer a setback in ICC T20 rankings.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more