| Wednesday, 27th December 2017, 8:28 am

തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ ആക്രമണം രൂക്ഷം; 3 പാക് സൈനികരെ വധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാശ്മീര്‍: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം. കഴിഞ്ഞ ദിവസം 4 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികരെ വധിച്ചു.

അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്നലെ വൈകീട്ടാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെയ്പ്പില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ ആക്രമണത്തില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സേനയുടെ “ഘാട്ടഖ് പ്ലാറ്റൂണ്‍” ട്രൂപ്പാണ് അതിര്‍ത്തിയില്‍ തിരിച്ചടികള്‍ക്ക് നേതൃത്വം നല്‍കിയത്. പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രത്യാക്രമണവും ഉണ്ടായിരുന്നു. രാഖ് ചിക്രി സെക്ടറിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെയാണ് കമാന്‍ഡോകളുടെ പ്രത്യേക സംഘം ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 4 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സിഖ് ബറ്റാലിയനിലെ 4 സൈനികരാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more