| Saturday, 21st February 2026, 5:34 pm

കൊടുങ്കാറ്റായി സ്മൃതി ഇടിമിന്നലായി ജെമീമ; കങ്കാരുപ്പടയുടെ ഡോമിനേഷന്‍ തകര്‍ത്ത് ഇന്ത്യ

ശ്രീരാഗ് പാറക്കല്‍

ഓസ്‌ട്രേലിയ വുമണ്‍സിനെതിരായ ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ വുമണ്‍സ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയം കീഴടക്കിയത്. ഇതോടെ 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെതിരെ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. 2018ന് ശേഷം ഓസ്‌ട്രേലിയല്‍ നടന്ന ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ 10 ടി-20യിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിജയത്തോടെ ഓസ്‌ട്രേലിയയുടെ വിന്നിങ് ഡോമിനേഷന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് ശ്രീ ചരണിയും ശ്രേയങ്ക പാട്ടീലുമാണ്. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും നേടി. ഓസീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് 45 പന്തില്‍ 57 റണ്‍സ് നേടിയ ആഷ്‌ളി ഗാര്‍ഡ്ണറാണ്. ഫോബി ലിച്ച് ഫീല്‍ഡ് 26 റണ്‍സും നേടി മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സ്മൃതി മന്ഥാനയാണ്. 55 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. 149.09 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്മൃതി ബാറ്റ് ചെയ്തത്.

സ്മൃതിക്കൊപ്പം മിന്നും പ്രകടനം നടത്തിയത് ജമീമ റോഡ്രിഗസാണ്. 46 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 59 റണ്‍സാണ് ജെമി നേടിയത്. ഇരുവരും 121 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും സ്വന്തമാക്കിയിരുന്നു. റിച്ചാ ഘോഷ് ഏഴ് പന്തില്‍ 18 റണ്‍സും നേടി മികവ് പുലര്‍ത്തി.

അതേസമയം ഓസീസിന് വേണ്ടി അന്നബെല്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റും കിം ഗ്രാത്, ക്യാപ്റ്റന്‍ സോഫി മൊളീനക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India Women’s Won Against Australia Women’s In Three T20 Match Series

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more