നാല് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്. 44.2 ഓവറില്‍ 182 റണ്‍സായിരുന്നു വിന്‍ഡീസ് നേടിയിരുന്നത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 39.1 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ഇന്ത്യ 78 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ധോണി ക്രീസിലിറങ്ങിയിരുന്നത്. മുകച്ച പ്രകടനം കാഴ്ചവെച്ച ധോണി 56 ബോളില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഒരു സിക്‌സും മൂന്ന് ഫോറുമടക്കമാണ് ധോണിയുടെ ഈ നേട്ടം. ഇന്ത്യയുടെ വിജയ റണ്‍സ് നേടിയതും ധോണിയാണ്. ഏഴാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോണിയും അശ്വിനും ചേര്‍ന്നുണ്ടാക്കിയത്. അശ്വിന്‍ പുറത്താകാതെ 16 റണ്‍സെടുത്തു.
ഇന്ത്യന്‍ നിരയിലെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും കൂടുതല്‍ പിടിച്ചു നില്‍ക്കാനായില്ല. കോഹ്‌ലി 33 റണ്‍സും റെയ്‌ന 22 റണ്‍സും നേടി പുറത്തായി. രാഹാനെ, രോഹിത് ശര്‍മ, ധാവാന്‍ എന്നിവര്‍ യഥാക്രമം 14, 9, 7 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.
ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പൂള്‍ ബിയില്‍ എട്ട് പോയിന്റോടെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ആറ് പോയിറ്റ് നേടിയ സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തും നാല് പോയിന്റ് നേടിയ പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്.