| Thursday, 2nd October 2014, 10:10 pm

ഏഷ്യന്‍ ഗെയിംസ്: പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ ഇന്ത്യക്ക് വെങ്കലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെങ്കലനേട്ടം. പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ഇന്ദ്രജിത് സിംഗാണ് വെങ്കലം നേടിയത്.

19.63 മീറ്റര്‍ ദൂരമാണ് ഇന്ദ്രജിത് സിംഗ് കീഴടക്കിയത്. സൗദി അറേബ്യയുടെ സുല്‍ത്താന്‍ അബ്ദുള്‍ മജീദാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 19.99 മീറ്റര്‍ ദൂരം എറിഞ്ഞാണ് അബ്ദുള്‍ മജീദ് സ്വര്‍ണം സ്വന്തമാക്കിയത്. 19.97 മീറ്റര്‍ എറിഞ്ഞ ചൈനീസ് തായ്‌പേയുടെ ചാംഗ് മിംഗ് ഹംഗാണ് വെള്ളി നേടിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ ഭാഗ്യദിനമായിരുന്നു. മലയാളിതാരം ശ്രീജേഷിന്റെ മികവില്‍ ഹോക്കിയിലും കേരളത്തിന്റെ ടിന്റു ലൂക്കയുടെ മികച്ച പ്രകടനത്തില്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more