| Sunday, 21st September 2014, 10:21 am

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ഒരു വെങ്കലം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം. ജിത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ചത്.

ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് ജിത്തു റായ് വ്യക്തിഗത ഇനത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ റൗണ്ടുകളില്‍ ലീഡ് ചെയ്തിരുന്ന ജിത്തു റായ് പതിമൂന്നാം റൗണ്ടിലെ ഷോട്ടില്‍ വന്ന പിഴവിലൂടെയാണ് റാങ്കിങ്ങില്‍ പിന്നിലായത്.

പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വെങ്കലം നേടിയതോടെ ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.
മെഡല്‍ നേട്ടത്തില്‍  ഇന്ത്യ ആറാം സ്ഥാനത്താണ്. ചൈനയെ പിന്തള്ളി കൊറിയയാണ് ഒന്നാം സ്ഥാനത്ത്.

Latest Stories

We use cookies to give you the best possible experience. Learn more