| Tuesday, 8th September 2026, 10:39 pm

2026ല്‍ 138...ബാലണ്‍ ഡി ഓറില്‍ നിന്നും ഇന്ത്യയും പുറത്ത്

സുദേവ് എ

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ അവകാശിയെ പ്രഖ്യാപിക്കുക.

ഇത്തവണ ലണ്ടനില്‍ വെച്ചാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ സര്‍ സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക.

ബാലണ്‍ ഡി ഓര്‍ അവാര്‍ഡില്‍ ഇത്തവണ ഇന്ത്യയുടെ പ്രാധിനിധ്യം ഉണ്ടായിരിക്കില്ല. ഫ്രാന്‍സ് ഫുട്‌ബോളിന്റെ പുതിയ പരിഷ്‌കാര പ്രകാരം ഫിഫ റാങ്കിങ്ങിലെ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

നിലവില്‍ ഇന്ത്യയുടെ ഫിഫ റാങ്കിങ് 138 ആണ്. അതിനാലാണ് ഇന്ത്യയുടെ വോട്ടവകാശം നഷ്ടമായത്. പുതിയ പരിഷ്‌കരണത്തിന് പിന്നാലെ ബാലണ്‍ ഡി ഓര്‍ വോട്ടിങ് പാനലില്‍ നിന്നും ഇന്ത്യയുടെ പ്രതിനിധിയായ കായിക മാധ്യമ പ്രവര്‍ത്തകന്‍ ധീമന്‍ സര്‍ക്കാര്‍ പുറത്താവുകയും ചെയ്തു.

അതേസമയം ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ 2026 ഫിഫ ലോകകപ്പ് നേടിയ സ്‌പെയിനില്‍ നിന്നും നാല് താരങ്ങള്‍ ഇടം നേടി. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും പട്ടികയില്‍ ഇടം നേടി. 2026 ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസിയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്.

ഹാരി കെയ്ന്‍, ലാമിന്‍ യമാല്‍, കിലിയന്‍ എംബാപ്പെ എന്നീ വമ്പന്‍ താരങ്ങളും ലിസ്റ്റില്‍ ഇടം നേടി. ബാഴ്സലോണയുടെ ലാ ലിഗ കിരീട നേട്ടത്തില്‍ വലിയ പങ്കുവഹിച്ച ബ്രസീലിയന്‍ താരം റഫീന്യക്ക് പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല.

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക

ജൂഡ് ബെല്ലിങ്ഹാം-ഇംഗ്ലണ്ട്

പൗ കുബാര്‍സി-സ്‌പെയ്ന്‍

മാര്‍ക് കുക്കുറല്ലേ-സ്‌പെയ്ന്‍

ഒസ്മാന്‍ ഡെമ്പലെ-ഫ്രാന്‍സ്

ലൂയിസ് ഡയസ്-കൊളംബിയ

ബ്രൂണോ ഫെര്‍ണാണ്ടസ്-പോര്‍ച്ചുഗല്‍

ഗബ്രിയേല്‍ മഗല്‍ഹേസ്-ബ്രസീല്‍

എര്‍ലിങ് ഹാലണ്ട്-നോര്‍വേ

അഷ്‌റഫ് ഹക്കിമി-മൊറോക്കോ

ഹാരി കെയ്ന്‍-ഇംഗ്ലണ്ട്

ക്വിച്ച ക്വാരത്സ്‌ഖേലിയ-ജോര്‍ജിയ

ലാമിന്‍ യമാല്‍-സ്‌പെയ്ന്‍

സാദിയോ മാനെ-സെനഗല്‍

മാര്‍ക്വിനോസ്-ബ്രസീല്‍

ലൗട്ടാരോ മാര്‍ട്ടിനെസ്-അര്‍ജന്റീന

കിലിയന്‍ എംബാപ്പെ-ഫ്രാന്‍സ്

നുനോ മെന്‍ഡസ്-പോര്‍ച്ചുഗല്‍

ലയണല്‍ മെസി-അര്‍ജന്റീന

ജോവോ നെവാസ്-പോര്‍ച്ചുഗല്‍

മൈക്കല്‍ ഒലീസെ-ഫ്രാന്‍സ്

വില്ലിയന്‍ പാച്ചോ-ഇക്വഡോര്‍

ജൂലിയന്‍ ക്വിനോണ്‍സ്-മെക്സിക്കോ

ഡെക്ലാന്‍ റൈസ്-ഇംഗ്ലണ്ട്

റോഡ്രി-സ്‌പെയ്ന്‍

ഫാബിയാന്‍ റൂയിസ്-സ്‌പെയ്ന്‍

വില്യം സാലിബ-ഫ്രാന്‍സ്

ഫെറാന്‍ ടോറസ്-സ്‌പെയ്ന്‍

ദയോത് ഉപമകാനോ-ഫ്രാന്‍സ്

വിനീഷ്യസ് ജൂനിയര്‍-ബ്രസീല്‍

വിറ്റിന്‍ഹ-പോര്‍ച്ചുഗല്‍

Content Highlight: India will not be able to vote in the 2026 Ballon d’Or award voting

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more