| Friday, 5th December 2014, 6:00 pm

ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് ശക്തമായ പോരാട്ടം നേരിടേണ്ടിവരും: വസിം അക്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസ്ട്രലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പോരാട്ടം നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന്‍ മുന്‍ കളിക്കാരന്‍ വസിം അക്രം. തുറുപ്പുചീട്ട്കളെ ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയ മത്സരത്തിനെത്തുന്നതെന്നും അക്രം പറഞ്ഞു.

” ഓസ്‌ട്രേലിയ ശക്തമായി കളിക്കും. ഇന്ത്യ അത് നേരിടാന്‍ തയ്യാറായിരിക്കണം. അവര്‍ക്ക് ഫിലിപ് ഹ്യൂഗ്‌സിന് വേണ്ടി ഈ കളി ജയിച്ചേ തീരു. അവര്‍ അതിന് വേണ്ടി പോരാടും. അവര്‍ക്ക് കളിക്കാരുടെ നല്ല നിരയാണുള്ളത്. ഇന്ത്യ ശരിക്ക് വിഷമിക്കും.” അക്രം പറഞ്ഞു.

നാല് ടെസ്റ്റുകളാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ ഉള്ളത്. ഡിസംബര്‍ ഒന്‍പതിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഡെലെയ്ഡിലാണ് കളി നടക്കുന്നത്.

ഡിസംബര്‍ നാലിനായിരുന്നു കളി ആദ്യം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഹ്യൂഗ്‌സിന്റെ മരണത്തെത്തുടര്‍ന്ന് ഒന്‍പതിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ പ്രദേശിക മത്സരത്തിനിടെയായിരുന്നു ഹ്യൂഗിസിന്റെ മരണം. ഷോണ്‍ ആബട്ട് എറിഞ്ഞ ബോള്‍ തലയ്ക്ക് കൊണ്ടതിനെത്തുര്‍ന്നാണ് ഹ്യൂഗ്‌സ് മരിച്ചത്.

ഓസ്‌ടേലിയയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more