| Saturday, 26th September 2026, 1:17 pm

മെൻ ഇൻ ബ്ലൂ വീണ്ടും കളത്തിലേക്ക്; ഏഷ്യൻ ഗെയിംസിലെ ആദ്യ എതിരാളി ഇവർ....

അഞ്ജലി പി.കെ.

2026 ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാൻ ഒരുങ്ങുകയായി. സെപ്റ്റംബർ 28 ന്
നിഷാനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും .

ശനിയാഴ്ച നിഷിനിൽ നടന്ന നേപ്പാളും ജപ്പാനും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഫ്‌ഗാനിസ്ഥാൻ പൂൾ എയിൽ നിന്ന് രണ്ടാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. മത്സരം ഉപേക്ഷിച്ചതോടെ ജപ്പാന്റെയും നേപ്പാളിന്റെയും ഏഷ്യൻ ഗെയിംസിലെ സാധ്യതകൾ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 15 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയിരുന്നു. സുന്ദീപ് ജോറയുടെയും ലോകേഷ് ബാമിന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെയാണ് നേപ്പാൾ തങ്ങളുടെ സ്കോർ പടുത്തുയർത്തിയത്.

ഇന്ത്യൻ ടീം അംഗങ്ങൾ – Photo-BCCI / X. Com

കുശാൽ ഭുർട്ടലും ആസിഫ് ഷെയ്ഖ് കൂടിയുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 25 റൺസ് മാത്രം വഴങ്ങി കളം വിട്ടപ്പോൾ മൂന്നാമതായെത്തിയ സുന്ദീപ് ജോറയാണ് കളിയുടെ മോഡ് മാറ്റിയത്. 32 പന്തിൽ 57 നേടിയെടുത്ത ജോറയ്ക്ക് കൂട്ടായി ലോകേഷ് ബാം കൂടെയെത്തിയപ്പോൾ (22 പന്തിൽ 52 ) രണ്ട്‍ അർധസെഞ്ച്വറി നേട്ടത്തോടെ നേപ്പാൾ 149 എന്ന സ്കോറിലേക് നടന്നു കയറി.

തുടർച്ചയായി മഴ പെയ്തതോടെ ജപ്പാന് മറുപടി ബാറ്റിങിനിറങ്ങാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് കളി ഒഴിവാകുകയും ഇരു ടീമുകളും പുറത്താവുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. സുസുകി കപ്പിൽ ജയിച്ചു വന്നിട്ടുള്ള ശ്രേയസിന്റെ മെൻ ഇൻ ബ്ലൂ നല്ല രീതിയിൽ അഫ്ഗാൻ പടയ്ക്ക് സമ്മർദ്ദമുണ്ടാകുമെന്നത് തീർച്ചയാണ്. തീ പാറുന്ന പോരാട്ടം നിഷിനിൽ ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യൻ ഗെയിംസ് അഫ്ഗാനിസ്ഥാൻ സ്‌ക്വാഡ്

ദർവീഷ് റസൂലി (ക്യാപ്റ്റൻ), മുഹമ്മദ് ഇഷാഗ് , മുഹമ്മദ് അക്രം, ഹസൻ ഈസാഖിൽ, ഖാലിദ് തനിവാൽ, ഇമ്രാൻ മിർ, ഫൈസൽ ഖാൻ ഷിനോസാദ, നജീബുള്ള സദ്രാൻ, ഫർമാനുല്ല സാഫി, ഇസ്മത്ത് ആലം, കരീം ജനത്, നങ്യാൽ ഖറോത്തി, അർബ് ഗുൽ മൊമന്ദ്, ഫരീദൂൻ ദാവൂദ്‌സായി, അബ്ദുല്ല അഹ്മദ്സായി

ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, യശ് താക്കൂർ, വിപ്രജ് നിഗം, റസിഖ് സലാം, കാർത്തിക് ത്യാഗി, വിക്കി ഓസ്ത്വാൾ.

Content Highlights: India will face Afghanistan at the Korogi Sports Park in Nishan for second Quaterfinal  on September 28.

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more