മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം മഴയില്‍ കുതിര്‍ന്നെങ്കിലും മൊഹാലിയില്‍ രണ്ടാം മത്സരം മഴ തടസ്സപ്പെടുത്താതെ നടക്കുമെന്നാണ് കരുതുന്നത്.
ചേസിങ്ങിനു പൊതുവെ അനുകൂലമായ പി.സി.എ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലെ പിച്ചില്‍ ടോസ് നേടുന്ന ടീം ബൗള്‍ ചെയ്യുമെന്നാണു കരുതിയിരുന്നത്. ഏഴുമണിക്കാണു മത്സരം ആരംഭിക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍, യുവതാരങ്ങളായ നവ്ദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ക്രുണാള്‍ പാണ്ഡ്യ എന്നിവരെയും ഉള്‍പ്പെടുത്തി. ലോകേഷ് രാഹുല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.
ഒരുവര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ കളിക്കാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നിറങ്ങുമെന്നതും ശ്രദ്ധേയമാണ്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുണാള്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി.
അതേസമയം മൂന്ന് പുതിയ താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക ഇന്നു കളത്തിലിറക്കാന്‍ പോകുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, തെംബ ബവു, റാസ്സി വാന്‍ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ പെഹ്ലുക്‌വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ബ്യോണ്‍ ഫോര്‍ട്ടുയിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ത്തെ, തബ്‌റൈസ് ഷംസി