| Thursday, 1st November 2018, 10:31 am

കാര്യവട്ടത്ത് ഇന്ത്യയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഒരുപിടി വ്യക്തിഗത നേട്ടങ്ങളാണ്.

ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി ഒരു റണ്‍ കൂടി നേടിയാല്‍ പതിനായിരം തികയ്ക്കും. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ലോകം ഉറ്റ് നോക്കുന്നത് ധോണിയുടെ ബാറ്റിലേക്കാണ്. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാകും ധോണി. ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണി 9999 റണ്‍സാണ് ഇതുവരെ നേടിയത്.

ALSO READ: പൊലീസില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് പിണറായി വിജയന്‍

മറ്റൊരു വ്യക്തിഗത നേട്ടം കാത്തിരിക്കുന്നത് ഭുവനേശ്വര്‍ കുമാറിനെയാണ്. രണ്ട് വിക്കറ്റ് നേടിയാല്‍ 100 ക്ലബില്‍ ഭുവിക്ക് പ്രവേശിക്കാം.

ടോസിന്റെ ഭാഗ്യത്തിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. അഞ്ചാം ഏകദിനത്തിലും ടോസ് ലഭിച്ചാല്‍ അഞ്ച് ഏകദിനത്തിലും ടോസ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാകും വിരാട്.

വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയാല്‍ നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം പരമ്പര ജയമാകും ഇത്. മാത്രമല്ല നാല് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ കുദീപ് യാദവ് 2018ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബോളറാകും.

Latest Stories

We use cookies to give you the best possible experience. Learn more