| Saturday, 17th October 2026, 9:38 pm

ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തി വിന്‍ഡീസ്; മഴ ചതിച്ചപ്പോള്‍ അതിനിര്‍ണായകം!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യന്‍ തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാന മത്സരം ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മഴമൂലം ചുരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും ഒമ്പത് ഓവറുകളാണ് നേരിടുക. രണ്ട് ഓവറും നാല് പന്തുമാണ് പവര്‍ പ്ലേ. മാത്രമല്ല ഓരോ ടീമിലെയും ഒരു ബൗളര്‍ക്ക് രണ്ട് ഓവറുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. സീരീസ് ഡിസൈഡറില്‍ ഇരു ടീമുകളും വിജയം മാത്രമാണ് ലക്ഷ്യം വെക്കുന്നത്.

നിലവില്‍ മത്സരം പുരഗിക്കുമ്പോള്‍ ഒരു ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് ആണ് ഇന്ത്യ നേടിയത്. വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിനെത്തിയ കീമോ പോളിന്റെ അഞ്ചാം പന്തില്‍ ബിഗ് ഹിറ്റിന് ശ്രമിച്ച താരം ഷമര്‍ ജോസഫിന്റെ കയ്യില്‍ കുരുങ്ങുകയായിരുന്നു. നാല് പന്തില്‍ ആറ് റണ്‍സ് ആണ് താരം നേടിയത്. ഒരു വമ്പന്‍ സിക്‌സര്‍ മാത്രം നേടിയിരുന്നു അഭിഷേകിന്റെ മടക്കം.

അതേസമയം ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുബെയും മായങ്ക് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ഇടംപിടിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ജൂവല്‍ ആന്‍ഡ്രൂ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കിമോ പോള്‍, റോസ്റ്റണ്‍ ചേസ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ്, ഗുഡകേഷ് മോട്ടി.

Content Highlight: India VS West Indies T-20 Series Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more